Cinemapranthan
null

‘കൊമേർഷ്യൽ സിനിമകളുടെ ചേരുവകളുമായി പൊരുത്തപ്പെടാൻ കഴിയാത്ത ആളാണ് സച്ചി’; സംവിധായകൻ സേതു

എഴുത്തുകാരൻ അനുഭവിക്കുന്ന യാതൊരു പിരിമുറുക്കങ്ങളും ഒരു സംവിധായകൻ അനുഭവിക്കുന്നില്ലെന്നും സേതു വ്യക്തമാക്കുന്നു

null

‘കൊമേർഷ്യൽ സിനിമകളുടെ ചേരുവകളുമായി പൊരുത്തപ്പെടാൻ കഴിയാത്ത ആളാണ് സച്ചി’ എന്ന് ‘മഹേഷും മാരുതിയും’ ചിത്രത്തിന്റെ സംവിധായകൻ സേതു. മെയിൻ സ്ട്രീം സിനിമകൾ കൊമേർഷ്യൽ ആയതു കൊണ്ടും, ഈ മേഖലയിൽ കടന്നു വരാനും പിടിച്ചു നിൽക്കാനും ഇത്തരത്തിലുള്ള സിനിമകൾ ആണ് വേണ്ടതെന്നും മനസിലായത് കൊണ്ടാണ് ചോക്ലേറ്റ്, റോബിൻഹുഡ്, സീനീയേഴ്സ് പോലുള്ള സിനിമകൾ ചെയ്തതെന്നും സേതു പറഞ്ഞു. ഒരു സിനിമയുടെ അടിസ്ഥാനം എന്ന് പറയുന്നത് ചിത്രത്തിന്റെ തിരക്കഥ ആണെന്നും, എഴുത്തുകാരൻ അനുഭവിക്കുന്ന യാതൊരു പിരിമുറുക്കങ്ങളും ഒരു സംവിധായകൻ അനുഭവിക്കുന്നില്ലെന്നും സേതു വ്യക്തമാക്കുന്നു.

‘മഹേഷും മാരുതിയും’ ശരിക്കും റിയലിസ്റ്റിക് ആയിട്ടുള്ളൊരു കഥയാണ്. മലയാളിയുടെ സ്റ്റാറ്റസ് പ്രതീകമായി മാറുന്നത് മാരുതിയുടെ വരവോടെയാണ്. ഒരു സോഷ്യോ – പൊളിറ്റിക്കൽ പ്രാധാന്യം ഉണ്ട് ‘മാരുതി’ക്ക്. സേതു പറയുന്നു. ഗതാഗതയോഗ്യമല്ലാത്ത തന്റെ നാട്ടിലെ വീട്ടിൽ ഒരു മാരുതി വരുന്നതും, നായകനും ആ കാറും തമ്മിലുള്ള ആത്മ ബന്ധവുമാണ് ‘മഹേഷും മാരുതിയും’ പറയുന്നത്.

സിനിമാ പ്രാന്തന് നൽകിയ അഭിമുഖത്തിലാണ് സച്ചി – സേതു കൂട്ടുകെട്ടിലെ സേതു, സച്ചിയെപ്പറ്റിയും തന്റെ പുതിയ സിനിമയായ ‘മഹേഷും മാരുതിയെയും’ക്കുറിച്ചും വിശേഷങ്ങൾ പങ്ക് വെച്ചത്..

അഭിമുഖത്തിന്റെ പൂർണ്ണ രൂപം കാണാം

cp-webdesk

null
null